2022 മുതൽ ഇനി അങ്ങോട്ട് ചരിത്രം വഴിമാറുന്നത് എങ്ങനെയാണെന്ന് പറഞ്ഞുതരാം
ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഭിത്തിയിൽ 55 ഇഞ്ച് സൈസുള്ള ഒരു കറുത്ത സാധനം ഇങ്ങനെ ഇരിക്കുന്നു, കമ്പ്യുട്ടർ ടേബിളിലും ഇരിപ്പുണ്ട് 21 ഇഞ്ചീൽ ഒരു സംഗതി, മറ്റൊരു ടേബിളിൽ 14 ഇഞ്ചുള്ള ഒരു സാധനം, ടീപോയ്യിൽ പത്തിഞ്ചുള്ള മറ്റൊന്ന്, 6 ഇഞ്ചുള്ള വേറെ ഒന്ന്.
ടീവിയും, കമ്പ്യൂട്ടറും,ലാപ്ടോപ്പും ഐപാഡും ഫോണും ഒക്കെയാണ്.
എന്തിനാണ് ഇതൊക്കെ ഇങ്ങനെ കറുത്ത നിറത്തിൽ ഇരിക്കുന്നത്? അവയൊക്കെ ഓഫായിരിക്കുകയാണ്, ഓണായി ഇരുന്നാൽ കരണ്ട് ഉപയോഗിക്കും, അല്ലെങ്കിൽ ബാറ്ററി തീരും.
ആപ്പിൾ ഒരു സംഗതി കാണിച്ച് തന്നിരിക്കുകയാണ്, പവർ ബട്ടൺ ഞെക്കുന്നത് മുതൽ, സ്‌ക്രീനിന്റെ റീഫ്രഷിങ് രീതി മാറി, പവർ വളരെ കുറച്ച് ഉപയോഗിക്കുന്ന ഒരു രീതി, വെറും എൽഇഡി ഡിസ്‌പ്ലെ കൊണ്ട് മാത്രമല്ല ഇത് സാധ്യമാവുന്നത്. LTPO എന്ന സാങ്കേതിക വിദ്യ കൂടിയാണ്, അത് കൊണ്ടുവന്നത് ആപ്പിൾ തന്നെയാണ്. ഇതിന് മുൻപ് മറ്റുള്ള മൊബൈൽ ഫോണിലെല്ലാം ലോകം കണ്ടിരുന്നത് എൽഐഡി സ്ക്രീനിലെ ഭൂരിഭാഗം ഭാഗവും ഓഫാക്കി, ചില ഭാഗങ്ങൾ മാത്രം ഓണാക്കി കാണിക്കുന്ന രീതിയായിരുന്നു.
ഇനി എന്തൊക്കെയാണ് സംഭവിക്കാൻ സാധ്യതയുള്ളത്? ഓഫ് ചെയ്താലും, എന്തിന് കറണ്ട് പോയാൽ പോലും ഒരു പ്രത്യേക ചിത്രം കാണിച്ച് കൊണ്ട് തെളിഞ്ഞ് നിൽക്കുന്ന ടീവി, ക്ളോക്ക് അല്ലെങ്കിൽ സമയം കാണിക്കുകയും ചെയ്യും. കമ്പ്യൂട്ടർ, ലാപ്ടോപ്, വാഹനങ്ങളിലെ ഡിസ്‌പ്ലെ എന്നിവയിൽ എല്ലാം ഇത് വരാം, വാഹനങ്ങളിലെ ഡിസ്‌പ്ലേയിലൊക്കെ, വാഹനങ്ങളുടെ ലോഗോ, കിലോമീറ്റർ എന്നിങ്ങനെ ഓൾവെയ്‌സ് ഓൺ ഡിസ്‌പ്ലേയിലായിരിക്കും ഇനി ഇൻഫോർമേഷൻ കാണിക്കാൻ പോവുന്നത്. വാഹനത്തിലിരുന്ന് ഒരു കുഞ്ഞ് ഉറങ്ങുന്നത് കണ്ട് മരിച്ചുപോയി എന്ന് പേടിക്കണ്ട മുന്നിലെ സ്‌ക്രീനിൽ വാഹനത്തിലെ ടെമ്പറേച്ചർ ഓക്സിജൻ ലെവൽ എന്നിവ കാണിക്കും, ഇത് കുറഞ്ഞാൽ ഓട്ടോമാറ്റിക്കായി ഉടമയെ ബന്ധപ്പെടാനും, ഉടമയ്ക്ക് വരാൻ കഴിഞ്ഞില്ലെങ്കിൽ മൊബൈലിൽ നിന്ന് വാഹനം സ്റ്റാർട്ട് ചെയ്യാനും, അത് സാധിച്ചില്ലെങ്കിൽ, സ്വയം സ്റ്റാർട്ട് ചെയ്യാനോ, എസി ഓണാക്കാനോ, അതുമല്ലെങ്കിൽ എമർജൻസി സർവീസിനെ അറിയിക്കാനുമുള്ള സംവിധാനം ഉണ്ടാവും
വാഹനങ്ങൾക്ക് സ്വയമേ സ്റ്റാർട്ട് ആവാനും ടെമ്പറേച്ചർ സെറ്റ് ചെയ്യാനുമുള്ള സംവിധാനം നിലവിൽ ഉണ്ട് (മറ്റ് ചിത്രങ്ങൾ നോക്കുക)
ആപ്പിൾ ഒരു സംഗതി കൊണ്ടുവരുമ്പോൾ അത് റെവലൂഷനറി അഥവാ വിപ്ലവകരമായത് എന്ന് പറയാറുണ്ട്. അതാണ് ഇത്. ഇക്കാരണത്താലാണ് അങ്ങനെ പറയുന്നതും.
🍎
🫧
ഫാൻസിന് വേണ്ടി ഒരു കുറിപ്പ്:
• ഇനി, ആപ്പിളിന് വേണ്ടി ആപ്പിൾ പറയുന്ന ടെക്‌നോളജിയിൽ, പറയുന്ന നിലവാരത്തിൽ ഡിസ്പ്ളേ നിർമ്മിക്കുന്നത് സാംസങും എൽജിയുമാണോ? അതെ
• ഇവർക്ക് ആ ഡിസ്പ്ളേ എടുത്ത് അവരുടെ ഫോണിൽ പ്രയോഗിക്കാൻ പറ്റുമോ? ഇല്ല
• അവരുടെ ഫോണിലുള്ള ഡിസ്‌പ്ലേ ടെക്‌നോളജി ആപ്പിളിന്റെ ഈ പറഞ്ഞ റെക്കോനോളജി ആണോ? അല്ല
• അപ്പൊ ആപ്പിളിന് വേണ്ടി നിർമ്മിക്കുന്നു എന്നെ ഉള്ളൂ, സാംസങ് ഉണ്ടാക്കുന്ന ഡിസ്പ്ളേ ആപ്പിളിന് കൊടുക്കുന്നു, സാംസങിന്റെയും ആപ്പിളിന്റെയും ഒരേ ഡിസ്പ്ലേ ആണെന്ന് പറഞ്ഞാൽ പൊട്ടത്തരം ആണോ? അതെ
• ആപ്പിൾ കൊണ്ടുവന്നിരിക്കുന്നു ഓൾവെയ്‌സ് ഓൺ ഡിസ്‌പ്ലേ ആണോ സാംസങ്ങിലടക്കമുള്ള ആൻഡ്രോയിഡ് ഫോണിൽ ഉള്ളത്? അല്ല.
• അപ്പൊ ഇപ്പൊ ആപ്പിൾ കൊണ്ടുവന്നിരിക്കുന്നു സംഗതി, ലോകത്ത് ആദ്യമാണോ? അതെ
By