Note from the former Minister of Education prior to the opening of schools

Gokulkrishnan

നവംബർ ഒന്നാം തിയതി സ്കൂളുകൾ തുറക്കുന്നത് ബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ കണ്ട ഒരു വാർത്ത. "ബഹു : മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി. രവീന്ദ്രൻ, കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതകൾക്കും വേണ്ടി ഇറക്കിയ കുറിപ്പ് " എന്ന തലകെട്ടോടെ വന്ന പോസ്റ്റ്‌ അത് വ്യാജമാണോ എന്നൊന്നും അറിയില്ല. എന്നിരുന്നാലും അതിലെ ഉള്ളടക്കം ഇന്നത്തെ സമൂഹത്തിനെ ഏറെ ചിന്തിപ്പിക്കുന്ന കഴമ്പുള്ള വസ്തുതകൾ തന്നെ ആണ്. അതിന്റെ പ്രസക്തമായ ഭാഗങ്ങൾ ചേർക്കുന്നു

ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് നാട്ടിലെ സ്കൂളുകൾ തുറക്കാനിരിക്കെ മുൻ വിദ്യാഭ്യാസമന്ത്രി ബഹു: സി രവീന്ദ്രനാഥ് രക്ഷിതാക്കൾക്കും, വിദ്യാർത്ഥിക്കൾക്കും വേണ്ടി തയ്യാറാക്കിയ കുറിപ്പ്.

രക്ഷിതാക്കളറിയാൻ


❇സീരിയലുകൾ ഒഴിവാക്കുക.


❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.


❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.


❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.

❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.

❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.

❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.

❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.

❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.

❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.

❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.

❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.

❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.

❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.

❇ മാതാപിതാക്കൾമൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.

❇അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.

❇വ്യക്തി ശുചിത്യം പാലിക്കുക.

❇സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടേ.

❇സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

❇പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.

❇ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.

❇മിതത്വം ശീലിപ്പിക്കുക.

❇പ്രാതലില്ലെങ്കിൽ കാതലില്ല.

❇പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.

❇പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.

❇കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

❇ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.

❇ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.

❇രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.

❇രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.

മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....

❇അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.

❇നന്മയുള്ള വ്യക്തി

സ്നേഹമുള്ള കുട്ടി

മിടുക്കരായ കുട്ടികൾ

വളരട്ടേ....ഉയരട്ടേ...

നമ്മുടെയൊക്കെ കുട്ടി ക്കാലത്തെ ഒരു കുടുംബ അന്തരീക്ഷം അല്ല ഇന്നുള്ളത്. ഇന്ന് സ്വന്തം കുടുംബങ്ങളിൽ പോലും  സംഘർഷത്തോടെ ജീവിക്കുന്ന ഒരുപാട് കുട്ടികളുണ്ട് നമ്മുടെ സമൂഹത്തിൽ. മനസുതുറന്ന് സംസാരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയുള്ള വീടുകൾ,  സ്വന്തം ജീവന് സുരക്ഷിതത്വം ഇല്ലാത്ത കുടുംബ അന്തരീക്ഷമുള്ള വീടുകൾ,

അങ്ങനെ നീളുന്നു.. ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടായിരുന്ന ബാല്യം എത്ര സുരക്ഷിതമായിരുന്നു എന്ന് മനസിലാകുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ രക്ഷിതാകൾ നൽകിയ കരുതൽ, അങ്ങനെ എന്തൊക്കെ.

കുറിപ്പിന്റെ അവസാനം പറയുന്ന പോലെ സ്നേഹവും നന്മയും ഒക്കെ വീണ്ടെടുക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം..

. . .
Gokulkrishnan
By
Posted On :


Post Comments
Topics in this article
Share This Article