'Kotthu'- Malayalam Movie Review

Gokullive Blog Team

കൊത്ത്: രാഷ്ട്രീയം എന്നാൽ പാർട്ടികൾ മാത്രം എന്ന അവബോധത്തിൻ്റെ അതിർ വരമ്പുകൾ ലംഘിച്ച ചിത്രം....


രാഷ്ട്ര തന്ത്രങ്ങളും ഭരണ സംവിധാനങ്ങളും സ്വേച്ഛാധിപത്യത്തിന്റെ നേരെ ചുഴറ്റി എറിയാൻ എടുത്ത പടവാളായപ്പോൾ സമൂഹത്തിൽ അടിമകൾ ഉടമകൾ ആയപ്പോൾ അവർ തന്നെ മറന്നു പോയ മൂല്യങ്ങളുടെ കഥ ..

രണ്ടേ മുക്കാൽ മണിക്കൂറിനുള്ളിൽ പരിചയപ്പെടുത്താൻ ശ്രമിച്ച മുഖങ്ങളിൽ സങ്കീർണതയും വഞ്ചനയും സഹാനുഭൂതിയും ദേഷ്യവുമൊക്കെ കണ്ടെങ്കിലും അതിൽ നിന്നെല്ലാം dominate ചെയ്ത emotion ഭയമായിട്ടായിരുന്നു എനിക്ക് തോന്നിയത്...

കഥാപാത്രങ്ങളുടെ diversity തികച്ചും അഭിനന്ദനീയം ആയിരുന്നു...ഒരു നെടുവീർപ്പിന് ഇപ്പുറം നിസ്സഹായതയുടെ മനുഷ്യത്വത്തിൻ്റെ മുഖങ്ങൾ ആയ ജീവിതാനുഭവങ്ങളുടെ കയ്പ്പ് നീരിൽ പകച്ചു നിന്ന ആ കൂട്ടുകാർ...

'Kotthu' Movie Official Trailer

 

സിനിമയിലെ പ്രാധാന കഥാപാത്രം ആയ ഷാനുവിനേക്കാൾ കൂടുതൽ relate ചെയ്യുവാൻ കഴിഞ്ഞത് റോഷൻ ചെയ്ത സുമേഷ് എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു.


എന്നാൽ കെട്ടിയോൾ ആണെൻ്റെ മാലാഖ ക്ക് ശേഷം ആസിഫ് അലി ഷാനു എന്ന കഥാപാത്രത്തിലൂടെ അഭിനയ പ്രാധാന്യം ഉള്ള വേഷത്തിലേക്ക് തിരികെയെത്തി എന്നുള്ളത് എടുത്ത് പറയേണ്ട കാര്യം ആണ്...


നേരിൻ്റെ നന്മകൾ തിരിച്ചറിയപ്പെടാതെ പോകുന്നത് ആണോ തിൻമകളാൽ മറഞ്ഞു പോയത് ആണോ എന്ന് നമ്മുടെ സമൂഹത്തോട് വിരൽ ചൂണ്ടി ചോദിക്കുന്ന സുമേഷ് .....കണ്ടിറങ്ങിയാലും മായാത്ത ഓർമയായി തന്നെ ഉള്ളിൽ.....

സിനിമയുടെ പല ഘട്ടത്തിലും ഒരു രാഷ്ട്രത്തിൻ്റെ യഥാർഥ വിപത്ത് തല വെട്ടൽ രാഷ്ട്രീയം ആണെന്ന് ഉദ്ഘോഷിച്ചപ്പോൾ മത ഐക്യത്തിൻ്റെ നിഷ്കളങ്കമായ പവിത്രതയും കാണിച്ചു തന്ന സന്ദർഭങ്ങൾ സിനിമയിൽ ഉടനീളം മികച്ച് നിന്നതായിരുന്നു...

Posters and Stills 





രക്ത സാക്ഷിയായ നാഗേന്ദ്രന്റെ ഭൗതിക ശരീരത്തിന് ചുറ്റും നിന്ന് ഇങ്ക്വിലാബ് വിളിക്കുന്ന പാർട്ടി പ്രവർത്തകർക്ക് ഇടയിൽ മാറി നിന്ന ബാലനെ ആണ് ഞാൻ കണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ എവിടെയാണ് വിപ്ലവം എന്ന പൊതു ജനത്തിൻ്റെ പുച്ഛം ആയിരിക്കും ഒരു പക്ഷെ ആ ഫ്രൈമിലൂടെ എന്റെ ഉള്ളിൽ പതിഞ്ഞത്.


പോലീസ് സ്റ്റേഷൻ സീനിലെ വ്യത്യസ്തമായ ഇടപെടൽ രീതി ഏറെ വ്യത്യസ്തം ആയിരുന്നു... എങ്കിലും നിയമപാലകർ യഥാർഥത്തിൽ പരിപാലിക്കുന്നത് നിയമത്തെയാണോ എന്നുള്ള തരത്തിൽ അതിശയം ജനിപ്പിക്കുന്ന തരത്തിൽ ഒരുക്കിയ സീനുകൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്..

ഒരുപാട് ആശങ്കകളും അപകടങ്ങളും ഒളിഞ്ഞിരിക്കുന്ന രചന വൈഭവം ഉൾകൊള്ളുന്ന ശ്രീ ഹേമന്ത് കുമാർ രചന .

ഒപ്പം കഥ എന്ത് ആവശ്യപ്പെട്ടോ അതിനു അനുസരിച്ച് മാത്രം ഉള്ള ശ്രീ സിബി മലയിൽ കയ്യൊപ്പ് പതിഞ്ഞ സംവിധാനം...

നമ്മുടെ മുന്നിൽ ഉള്ളവരുടെ അനുഭവങ്ങൾ ചൂഷണം ചെയ്ത് ലാഭങ്ങൾ ഉണ്ടാക്കുന്ന യഥാർഥ വൈറസുകൾ കൂടി ആണ് terrorism പോലെ തന്നെ വലിയ ഭീഷണി എന്ന് പറഞ്ഞു തന്ന ചിത്രം...


ചിത്രത്തിൻ്റെ അവസാനം സ്വാതി എന്ന കുരുന്നിൻ്റെ ഒരു ഡയലോഗ് മതി ആർക്കോ വേണ്ടി കുരുത്തിയിലേക്ക് എത്തി പടു മരണങ്ങളിലേക്ക് എത്തുന്ന എല്ലാവർക്കും ഒരു കുഞ്ഞു വലിയ തിരിച്ചറിവ് എങ്കിലും ഉണ്ടാകാൻ ... അത്ര മനോഹരമായി തന്നെ കുഞ്ഞു സ്വാതി ആ വേഷം സിനിമയിൽ ഉടനീളം മനോഹരമാക്കി....

    Movie Reviews 



പീറ്റർ ഗബ്രിയേൽ എന്ന വിഖ്യാത സംഗീതജ്ഞൻ പറഞ്ഞത് പോലെ

 "മനുഷ്യമനസ്സുകളിൽ മാറ്റം സംഭവിക്കുന്നത് ചുറ്റുപാടുകളിൽ നിന്ന് തന്നെയാണ്.... മാറേണ്ടത് സമൂഹമാണ് മാറ്റേണ്ടത് നമ്മുടെ ചുറ്റുപാടുകളെയും......."


കുരുത്തിയിൽ നിന്നും കൊത്തിലേക്ക് എത്തുമ്പോഴും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടിൽ നിന്നും നമുക്ക് വലിയ മോചനം ഉണ്ടായില്ല ഉണ്ടാകില്ല എന്ന് പറഞ്ഞു നിർത്തുന്നു...


Author : ആദർശ് രാജേന്ദ്രൻ
. . .
Gokullive Blog Team
By
Posted On :


Post Comments
Topics in this article
Share This Article