കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത് "ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?" എന്ന് മാത്രമാണ്.
|
കോവിഡ് ഭയം മറന്നു, ഒത്തുചേർന്നു; കരിപ്പൂർ രക്ഷാപ്രവർത്തകർ മികച്ച മാതൃകയായി
ദുരന്ത നിമിഷങ്ങൾ നിറഞ്ഞ മണിക്കൂറുകൾ ആണ് കേരളത്തിന് മുൻവശത്ത് കൂടി കടന്ന് പോകുന്നത്. അതിതീവ്ര മഴയ്ക്ക് പുറമെ ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിലെ അപകടത്തിൽ പൊലിഞ്ഞത് ഇതുവരെ 19 ജീവനുകൾ.
വന്ദേ ഭാരത് ദൗത്യത്തിൽ ഏർപ്പെട്ട 184 യാത്രക്കാരുമായി വന്ന ഐ.എക്സ് 344 ാം വിമാനം വൈകിട്ട് 7.41 നാണ് കരിപ്പൂ രിൽ തകർന്നത്. കനത്ത മഴെയെ തുടർ് ന്ന് ലാൻഡിിനുളള ആദ്യ ശമം പരാജയപെട്ടു. റൺ വേ യിലാണെന്നറിയാതെ പറന്നു ഉയർന്ന ശേഷം വീണ്ടും ലാന്ഡിങ്ങു് ശ്രെമിക്കവേ ആണ് അപകടം ഉണ്ടായതു.
ടേബിൾ ടോപ് റൺവേ യിൽ ഇറങ്ങവേ മുൻ ടയറുകൾ ലോക്ക് ആയി തെന്നിമാറി 35 അടി താഴ്ചയിലേക്ക് വിമാനം പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തന്നെ വിമാനം രണ്ടായി പിളർന്നു മാറുകയും ചെയ്തു
വിട പൈലറ്റ് D.V സാത്തേ..
പൈലറ്റ് ദീപക് വസന്ത് സാത്തെ ;
File photo of Captain Dipak Vasant Sathe |
സുമനസുകളുടെ രക്ഷാദൗത്യം.
- 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്.
- കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നിങ്ങൾക്ക് വരാൻ സാധ്യതയുള്ള വൈറൽ ഫീവർ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന് സ്വയം തീരുമാനിച്ച് ലഘൂകരിക്കരുതെന്നും താഴ്‌മയായി അപേക്ഷിക്കുകയാണ്.
- ഉറപ്പായും ചികിത്സ തേടണം.
അർദ്ധ രാത്രിയിലും വിമാന അപകടത്തിൽ പെട്ടവർക്ക് രക്ത ദാനം ചെയ്യാൻ സന്നദ്ധയോടെ ബ്ലഡ് ബാങ്കിനുമുന്നിൽ കാത്തു നിന്നവർ
കൊണ്ടോട്ടി എന്ന കണ്ടെയിൻമെന്റ് സോണിലുള്ള, കടുത്ത കോവിഡ് ഭീഷണിയുള്ള , ഒരു പക്ഷേ കോവിഡ് രോഗികൾ ആയിരുന്നിരിക്കാൻ സാധ്യതയുള്ള, വിദേശത്ത് നിന്ന് വന്ന മനുഷ്യരെ ചേർത്ത് പിടിച്ച് സ്വന്തം വാഹനങ്ങളിൽ വരെ ആശുപത്രിയിൽ എത്തിച്ച നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്. ഇനിയൊരു വലിയ കോവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്. മറ്റിടങ്ങളിൽ നിന്നും വന്നെത്തിയ രക്ഷാപ്രവർത്തകരും ഇതേ കാര്യം പൂർണമായും ശ്രദ്ധിക്കുമല്ലോ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായിനിൽക്കുകയാണ് . പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്.
തിരുവനന്തപുരം എയർപോർട്ടിന്റെ അവസ്ഥ.
വിമാനം ലാൻഡ് ചെയുമ്പോഴും, ടേക്ക് ഓഫ് ചെയുമ്പോഴും തിരുവനന്തപുരത്ത് പക്ഷി ശല്യം രൂക്ഷം ആണ്. മാലിന്യങ്ങൾ വിമാനത്താവളത്തിന്റ പരിസരങ്ങളിൽ കുമിഞ്ഞു കൂടുകയാണ്. നാളിത് വരെ ആയിട്ടും ഒരു നടപടിയുമില്ല. ചവർ അവിടുന്ന് ഇടയ്ക്കിടെ മാറ്റും എന്നല്ലാതെ ശാശ്വത പരിഹാരമിതുവരെയില്ല.
സംസ്ഥാന തലസ്ഥാന വിമാനത്താവളമാണെങ്കിലും എയർപോർട്ടിന്റെ വികസനമോ, സ്ഥലം ഏറ്റെടുപ്പോ, ടെർമിനൽ-3 വികസനം, പുതിയ എയർ ട്രാഫിക് കണ്ട്രോൾ ടവർ അങ്ങനെ പുതിയ ന്യൂതന പദ്ധതികൾ പൂർണ്ണമായും ഫയലിൽ ഉറങ്ങുകയാണ്. പൊതു സ്വകാര്യ പങ്കാളിത്തവും വൈകുന്നു.
By