To my dear shyammettan...

Gokulkrishnan

ജീവിതത്തിലെ കഷ്ടപാടുകൾക് ഇടയിൽ ഞങ്ങൾക്ക് ശ്യാമേട്ടനുമായി ഉണ്ടായിരുന്ന സൗഹൃദം നൽകിയ ഊർജം കുറച്ചൊന്നുമല്ല. "ചന്ദനം ചാരിയാൽ ചന്ദനം മണക്കും " എന്നത് പോലെ ചേട്ടന്റയോടൊപ്പം ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ജീവിതത്തിലും ആ സുഗന്ധം നൽകാൻ ചേട്ടന് ആയിട്ടുണ്ട്. അത് തുറന്നു പറയാൻ ഒരു മടിയുമില്ല. 

എന്ത് ചെയ്താലും അതിൽ ഒരു  പ്രൊഫഷണൽ ടച്ച് വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ അത് ചേട്ടനിൽ നിന്ന് ഞാൻ പഠിച്ചെടുത്തതാണ്. ശ്യാമേട്ടൻ കുഞ്ഞിലേ അങ്ങനെ ആയിരുന്നു. ഒരു നിസ്സാര ഉദാഹരണം പറയുവാണേൽ ' ഒരു പേപ്പറിൽ ഒരു  വര വരയ്ക്കാൻ പറഞ്ഞാൽ പെന്സിലോ പേനയോ എടുത്തു നമ്മൾ ഒരു വര വരക്കും, പക്ഷെ പുള്ളി അതുക്കും മേലെ ആയിരുന്നു. ഒരു വര അതിനു ബ്ലാക്ക് ഷെഡ് നൽകി 3D എഫക്ട് വരുത്തിയെ  നിർത്തു. '

ഒരു പ്ലെയിൻ വില്ലോ ക്രിക്കറ്റ്‌ ബാറ്റ് നെ ഏതു ബ്രാൻഡഡ് ബാറ്റുമായും ഡിസൈൻ ചെയ്യും, സ്റ്റമ്പ്‌ ആയി ഒരു കപ്പ /മരച്ചീനി തണ്ട് കിട്ടിയാൽ പോലും അതിനെ ചെത്തി മിനുക്കി അന്നത്തെ പെപ്സിയുടെ ലോഗോ വരച്ചു കിടിലൻ സ്റ്റമ്പ്  നിർമിച്ചു  തരും.

ഇന്നും 7 വയസും 10 വയസുമൊക്കെ ഉള്ള കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുമ്പോ ബാറ്റും സ്റ്റമ്പും ഒക്കെ  അങ്ങനെ  വരച്ചു ഉണ്ടാക്കി നിറങ്ങൾ കൊടുത്തു ആണോ കളിക്കുന്നെ എന്ന് നോക്കും. പക്ഷെ അങ്ങനെ ഒന്നും കണ്ടിട്ടില്ല. കുഞ്ഞിലേ ശ്യാമേട്ടന് നിറങ്ങളോടുള്ള ഇഷ്ടം ഞങ്ങൾക്ക് അറിയാം.  എത്രതന്നെ കഷ്ടപെട്ടിട്ടാണേലും ജീവിതത്തിലെ  സന്ദർഭങ്ങൾ കളർഫുൾ ആക്കാൻ  ശ്രെമിക്കുന്ന ആളാണ് ശ്യാമേട്ടൻ. നിറങ്ങളോടും വരയോടും ഒക്കെ ഉള്ള അഭിവിനിവേശം അത്രയ്ക്കുണ്ട് ഏട്ടന്. 

പേപ്പർ കപ്പുകൾ, പ്ലേറ്റ്കൾ അതിലൊക്കെ ചേട്ടൻ വരച്ചു തീർക്കുന്ന വിസ്മയം മുതൽ മിമിക്രി, പാട്ട് എന്നിവയിലൊക്കെ ചേട്ടൻ കാണിക്കുന്നതൊക്കെ  കുട്ടിക്കാലത്തു ഞാനും അനുജത്തിയും എന്ത് അത്ഭുതത്തോടെയാണ് നോക്കി നിന്നിട്ടുള്ളത്. 

കുഞ്ഞിലേ എത്രെയോ നാൾ ബാറ്റിംഗ് ചെയ്യാനും ബൌളിംഗ് ചെയ്യാനും എന്നെ പഠിപ്പിച്ചിട്ടുണ്ട്. തല്ലുകൂടിട്ടുണ്ട് പിണങ്ങിട്ടുണ്ട്..എത്രെയോ നാൾ.

അന്ന് ഞങ്ങൾ കിട്ടിയ ഒരു ബിഗ് ബ്രദർ തന്നെ ആയിരുന്നു ഏട്ടൻ. അങ്ങനെ കുറെ നാളുകൾക്ക് ശേഷം  ഒരു ദിവസം സ്കൂൾ വിട്ടു വന്ന് നോക്കുമ്പോൾ കാണുന്നത്  പൂട്ടിക്കിടക്കുന്ന ആ വീടാണ്. ആരെയും കണ്ടില്ല, തിരക്കിയെവിടെ പോണമെന്നും അന്ന് ഞങ്ങൾക്ക് അറിയില്ല. റിലേറ്റീവ്സ് എവിടെയെന്നും ഞങ്ങള്ക് അറിയില്ല.

വർഷങ്ങൾ കടന്നു ഫേസ്ബുക്കിൽ അക്കൗണ്ട് ഒക്കെ തുടങ്ങിയ കാലത്ത് തുടങ്ങിയ അന്വേഷണം, ഫേസ്ബുക്കിൽ ഉള്ള സകല ശ്യാം മോഹൻ മാരെയും request അയച്ചു ഫ്രണ്ട്‌സ് ആക്കി പ്രൊഫൈൽ ഇൽ ആ പഴയ മുഖം തിരക്കി തിരക്കി,  എത്രയോ നാൾ.

ഒടുവിൽ Kiran Surya ചേട്ടന്റെകൂടെയുള്ള ആ ഒരു ഫോട്ടോ ആണ് തിരിച്ചറിയാൻ സഹായിച്ചത്. ഞാൻ കണ്ടത്തിയപ്പോൾ ചേട്ടൻ മുംബയിൽ ഒരു ബാങ്ക് ജീവനക്കാരൻ.. എന്നെ മനസിലാക്കി ചേട്ടൻ റെസ്പോൺസ് ചെയ്തപ്പോൾ ഉണ്ടായ സന്തോഷം കുറച്ചൊന്നുമല്ല. 

ഒരുപക്ഷെ ഇന്ന് ഇതിലെന്താ ഇത്രയ്ക്കു എന്ന് പലരും ചിന്തിക്കാം പക്ഷെ അന്ന് കുഞ്ഞിലേ കണ്ട മുഖം വെച്ചു പണ്ടത്തെ ഫേസ്ബുക്കിൽ തിരയുക അതൊരു ശ്രേമകരമായ ജോലി ആയിരുന്നു. 

ഇന്ന് ഞാൻ ഒരു വരി മൂളുന്നെങ്കിൽ, ഒരു കടലാസ്സിൽ എന്തേലും വരയ്ക്കുന്നുണ്ടെങ്കിൽ അത് ചേട്ടൻ പഠിപ്പിച്ചു തന്നത് കൊണ്ട് തന്നെയാണ്. അത് തുറന്നു പറയാൻ ഒരുമടിയുമില്ല.

എവിടെ ആയിരുന്നാലും ഏതു മേഖലയിൽ ആയിരുന്നാലും അതിൽ 'The best' ആയിരിക്കും ചേട്ടൻ എന്ന് അന്നും ഇന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. 

ഭാവുഗങ്ങളോടെ....

Article originally posted on Facebook.


ഈ ജീവിതത്തിലെ കഷ്ടപാടുകൾക് ഇടയിൽ ഞങ്ങൾക്ക് ശ്യാമേട്ടനുമായി ഉണ്ടായിരുന്ന സൗഹൃദം നൽകിയ ഊർജം കുറച്ചൊന്നുമല്ല. "ചന്ദനം...

Posted by Gokul Krishnan on Wednesday, 2 September 2020

അവലംബം: https://www.manoramaonline.com/homestyle/spot-light/2020/09/02/syam-mohan-ponmutta-actor-life-home-memories.html?fbclid=IwAR0dtv3gZC-8nK5tgwzCC_ENwAXIlLdjYJN3naLHEZt6f1_4MmP-R6T2wwY.

. . .
Gokulkrishnan
By
Posted On :


Post Comments
Topics in this article
Share This Article