Please Welcome Your Daughter Back from Failed Marriages

Gokulkrishnan

ഡിവേഴ്സ് എന്നത് ജീവിതത്തിന്റെ അവസാനം അല്ല..

ഇനിയെങ്കിലും അച്ചനമ്മമാർ ഒന്നു മനസ്സിലാക്കു.. കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ കാണിക്കാൻ ഉള്ള കാഴ്ച്ചവസ്തു അല്ല മക്കളുടെ ജീവിതം. 101 പവനും കാറുമൊക്കെ കൊടുത്തു കെട്ടിച്ചുവിട്ടാൽ മകളെ സന്തോഷമായി നോക്കുമെന്നാണെങ്കിൽ വ്യാമോഹം മാത്രമാണ്... എത്ര ജീവിതങ്ങൾ ആണ് നശിക്കുന്നത്.. ഒരായിരം പ്രശ്നങ്ങൾ അവൾ പറയുമ്പോൾ ചേർത്തു നിർത്തി കൂടെ നിർത്തണം, ആട്ടിയോടിച്ചാൽ പിന്നെ ജീവിതകാലം അവളെയോർത്തു കരയാനെ നേരം കാണു. 

വീട്ടിൽ നിൽക്കുന്ന മകളെയോർത്തു കരയാതെ കൂടെ നിർത്തി ആശ്വാസിപ്പിക്കണം,  കുറ്റം പറയുന്ന കുടുംബക്കാരും നാട്ടുകാരും അല്ലല്ലോ അവൾ കരയുമ്പോൾ കൂടെ ഉള്ളത്.  ഓരോ കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ അവർക്കു മാത്രമെ അറിയൂ പുറമെ നിന്നു നോക്കാനും സഹതാപം പറയാനും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പറയാനും നൂറുപേർ കാണും അനുഭവിക്കുന്നത് അവൾ മാത്രമാണ്.

Welcome  Your Daughter Back from Failed Marriages


പോകുന്നത് അവളുടെ ജീവനും ഒരു മുഴം കയറിലോ, ഗ്യാസ്പൊട്ടിതെറിചോ, പാമ്പ് കടിച്ചോ?  ചാനലുകാർക്ക് രണ്ടു ദിവസത്തെ വാർത്ത,  കുടുംബക്കാർക്കും,  നാട്ടുക്കാർക്കും, സഹതാപം ഒരാഴ്ച. പോയത് അവളുടെ ജീവിതം, സ്വപ്‌നങ്ങൾ.

എത്രയെത്ര കുടുംബങ്ങളിൽ ഇപ്പോഴും പലതും സഹിച്ചു വീട്ടുകാർക്ക് വേണ്ടി ജീവിതം അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്ന പെൺക്കുട്ടികൾ,  അവരോട് ഇനിയെങ്കിലും സ്വന്തമായി ജീവിക്കാൻ പഠിക്കു,  ഒരു ജോലിചെയ്തു ആരുടെ മുന്നിലും തലകുനിയാതെ നിൽക്കു..

പൊതുവായി കണ്ടുവരുന്നഒരിത് ( കുടുംബക്കാർ, നാട്ടുകാർ)

   1. ഇരുപതുവയസ്സായാൽ ( കെട്ടിക്കാറായില്ലോ മോളെ )

   2.കെട്ടികഴിഞ്ഞാൽ (കുട്ടികൾ ഒന്നും ആയില്ലേ )

   3.കുട്ടികൾ ആയാൽ ( ഒന്നു മതിയോ,  ഒന്നും കൂടെ വേണം )

   4.പെൺകുട്ടിയുടെ വീട്ടിൽ ഒരാഴ്ച്ച നിൽക്കാൻ വന്നാൽ (എന്തെങ്കിലും പ്രശ്നം ഉണ്ടോ മോളെ ഭർത്താവിന്റെ വീട്ടിൽ,  അല്ല കുറച്ചു ദിവസം ആയീല്ലോ വന്നിട്ട് )

ചോദ്യങ്ങൾ ചോദിക്കാൻ ഉള്ളതാണ്, അവർ ചോദിക്കും, കാരണം വേറെ പ്രതേകിച്ചു ഒരുപണിയും ഇല്ലല്ലോ?  ജീവിതം നമ്മുടെയാണ് .. ഇനിയൊരു ഉത്തരയും ഉണ്ടാകാതിരികട്ടെ....

കൂടെ ചേർത്തുനിർത്തു,  അവളുടെ സ്വപ്‌നങ്ങൾക്കു അടിവര ഇടാൻ ഒരു അച്ഛനും അമ്മയ്ക്കും അവകാശമില്ല. നിങ്ങളുടെ മകളാണ് നിങ്ങൾക്കു മാത്രമാണ് വേദന. പണം കൊടുത്തു സ്നേഹം വാങ്ങിക്കാൻ ഇനിയെങ്കിലും ഒരുഅച്ഛനും അമ്മയും ശ്രേമിക്കരുത്. 

അവളുടെ സ്വപ്‌നങ്ങൾ അവളുടെ മാത്രമാണ്... 

എത്ര വലിയ ബാധ്യത ആണെങ്കിലും സഹിച്ചുനിൽക്കാതെ മുന്നോട്ടു വന്നു ജീവിക്കണം.... നമുക്ക് നമ്മൾ മാത്രമെ കാണുകയുള്ളൂ... കുറ്റം പറയാൻ ഒരായിരം പേർ കാണും, എന്നാൽ പ്രശ്നം പരിഹരിക്കാൻ ഒരാളും കാണില്ല... ആരെയും ബോധ്യപ്പെടുത്തി കടിച്ചു തൂങ്ങി നിൽക്കരുത്, അവസാനം മരിച്ചു കിടക്കുമ്പോൾ നമ്മളോട് പറഞ്ഞിരുന്നു എന്നു പറയാനേ അച്ഛനും അമ്മയ്ക്കും കഴിയൂ.

Image courtesy -YourQuote.in


നാളെ എനിക്കൊരു മകൾഉണ്ടായാലും ഞാൻ അവളെ പഠിപ്പിക്കും സ്വന്തം കാലിൽ നിൽക്കാൻ,  നെഞ്ചോടു ചേർത്തുനിർത്തും ആ മനസ്സു പിടഞാൽ,  കാരണം എന്റെ പാതിയാണ് ജീവനാണ്, അതുമതി ഏതൊരു മകളും കൊതിക്കുന്നത്..... 

"ഡിവേഴ്സ് എന്നത് ഒന്നിന്റെയും അവസാനം അല്ല.... മറിച്ചു തുടക്കമാകണം... അവളുടെ സ്വപ്‌നങ്ങളുടെ.. കൂടെ നമ്മൾ ഉണ്ട് എന്നു പറഞ്ഞു ചേർത്തുനിർത്തണം അച്ഛനമ്മമാർ......" 

. . .
Gokulkrishnan
By
Posted On :


Post Comments
Topics in this article
Share This Article