ഒരു പൂർണമായ രാഷ്ട്രീയ ചിത്രം. ജാതീയത പോലെ ഉള്ള ഏതെങ്കിലും ഒരു വിഷയത്തെ മാത്രം അഭിസംബോധന ചെയ്യാതെ രാഷ്ട്രം അഭിമുഖീകരിക്കുന്ന ഒരു പാട് വിഷയങ്ങളെ ഒരു പോലെ പറഞ്ഞു പോയ ചിത്രം ആണ് സ്വദേശ്. തന്നെ കുട്ടിക്കാലത്തു നോക്കിയിരുന്ന കാവേരിയമ്മയെ കൂട്ടി കൊണ്ടുപോകാൻ വേണ്ടിയാണു മോഹൻ ഭാർഗവ്വ് എന്ന നാസയിൽ പ്രൊജക്റ്റ് മാനേജർ ആയ NRI ഒരു ചെറിയ ലീവ് എടുത്തു ഇന്ത്യയിലേക്ക് വരുന്നത്.
ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലെ ഉൾഭാഗത്തു എവിടെയോ ഉള്ള ചരൺപുർ എന്ന ഗ്രാമത്തിലാണ് കാവേരിയമ്മ എന്നറിഞ്ഞ മോഹൻ അവിടേക്കു പോകുകയാണ്.. മോഹന്റെ കണ്ണുകളിലൂടെ സംവിധായകൻ കാട്ടിത്തരുകയാണ് ഗ്രാമങ്ങളിൽ വസിക്കുന്ന ഇന്ത്യയുടെ ആത്മാവിനെ..
പണ്ട് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ബേസിക് പ്രോബ്ലെംസ് ഓഫ് ഇന്ത്യൻ ഇക്കോണമി എന്ന് പറഞ്ഞു ഒരു ഉപന്യാസം പേടിച്ചിരുന്നു. ആ ഉപന്യാസത്തിലെ ഓരോ പോയിന്റും ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്. കുറച്ചു കൂടുതൽ കാര്യങ്ങളും . 2004 ഇൽ ഈ ചിത്രം പറഞ്ഞ കാര്യങ്ങളിൽ കൊറേ ഒക്കെ മാറിയിട്ടുണ്ട് ഇത്രയും വർഷങ്ങളിൽ .. കൊറേ ഒക്കെ ഇപ്പോഴും നിലനിൽക്കുന്നു .
യഥാർത്ഥ കർഷകന്റെ ദാരിദ്ര്യം, ജാതീയതയും, തീണ്ടലും, വൈദ്യുതിയോ യാത്ര സൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങൾ. പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിന്റെ ആവിശ്യം ഇല്ലന്ന് കരുതുന്ന ആളുകൾ അങ്ങനെ ഇതിൽ പറയാത്ത വിഷയങ്ങൾ ഇല്ല.
ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ഫസ്റ്റ് ക്വാളിറ്റി പ്രൊഡക്ടുകൾ എല്ലാം കയറ്റി അയക്കുകയും അതനുഭവിക്കാൻ ഉള്ള യോഗം വിദേശികൾക്കും ലഭിക്കുന്നു . ഇവിടുത്തെ ഹ്യൂമൻ റിസോഴ്സിന്റെ കാര്യത്തിലും മറ്റൊന്നും അല്ല സംഭവിക്കുന്നത് എന്ന ഓർമപ്പെടുത്താൽ കൂടെയാണ് ചിത്രം. ഇന്ത്യ കയറ്റി അയക്കുന്ന മാനവ വിഭവശേഷി നാടിനായി ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചാൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആവും എന്നും ചിത്രം പറയുന്നു .
ഇന്ത്യയിലെ ഈ പോരായ്മകളെ കുറിച്ച് പറയുമ്പോഴും നമ്മൾ ഇന്ത്യക്കാർ കാത്തു സൂക്ഷിക്കുന്ന ചില മൂല്യങ്ങളും ചിത്രം പറയുന്നുണ്ട്.
അശുതോഷ് ഗോവരിക്കാറിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലഗാനിലും മികച്ചതു എന്ന് എനിക്ക് തോന്നുന്നത് അത്രയ്ക്ക് ഹിറ്റ് ആവാത്ത ഈ ചിത്രമാണ്. ഓരോ ഫ്രേമുകളും കഥ പറയുന്നുന്ന , ഓരോ സംഭാഷണത്തിലും ഒരു പാട് അർത്ഥമുള്ള ഒരു അശുതോഷ് ഗോവാരിക്കാർ ചിത്രം . ഷാരൂഖ് ഖാൻ എന്ന നടന്റെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷങ്ങളിൽ ഒന്ന് സ്വദേശിലെ മോഹൻ ഭാർഗവ് ആയിരിക്കും
ഡോക്യൂമെന്ററി പോലെ ആയി പോവാമായിരുന്ന ചിത്രത്തെ മനോഹരമാക്കി മാറ്റിയ ഒരു മാജിക് ഉണ്ട്.. പാട്ടുകളാലും , പശ്ചാത്തല സംഗീതത്താലും മനസു നിറയ്ക്കുന്ന എ.ആർ റഹ്മാൻ മാജിക്. ഞാൻ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും മാറ്റിവച്ചാലും റഹ്മാന് വേണ്ടി മാത്രം ഈ ചിത്രം കണ്ടാലും നഷ്ടമില്ല.
കണ്ടിട്ടില്ലാത്തവർ സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കുക . സമയമില്ലാത്തവർ… സമയം കണ്ടെത്തി കാണുക…
By