ആട്ടിൻപറ്റത്തിന്റെ സ്വഭാവം (herd behaviour) എന്ന പ്രതിഭാസത്തേക്കുറിച്ച് സമഗ്രമായ പഠനം ഇതുവരെ നടന്നിട്ടില്ല.
ഒറ്റയ്ക്ക് നടക്കുന്ന ആട് കുത്തൊഴുക്കുള്ള തോട്ടിൻകരയിൽ മടിച്ച്നിൽക്കും. ഒരുപാട് ആടുകൾ ഒരേ ദിശയിൽ വരിയായി പോകുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്.
ആട്ടിൻപറ്റത്തിന്റെ മുൻപേ നടക്കുന്ന ആട് വീണ്ടുവിചാരമില്ലാതെ വെള്ളത്തിലേക്ക് ചാടിയാൽ തൊട്ടുപുറകിൽ വരി വരിയായി നടക്കുന്ന ആടുകൾ അതിനെ അന്ധമായി അനുകരിച്ച് വെള്ളത്തിലേക്ക് ചാടുന്നത് കാണാം!
ആവേശത്തോടെ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ജാഥയിൽ ഏറ്റവും മുന്നിൽ നടക്കുന്നയാൾ റോഡിൽ ഉള്ള വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞാൽ അയാളെ അനുഗമിക്കുന്നവർ രണ്ടാമതൊന്ന് ആലോചിക്കാതെ അയാളെ അനുകരിക്കാൻ തുടങ്ങുന്നത് മനുഷ്യരുടെ കൂട്ടത്തെയും ഈ പ്രതിഭാസം സ്വാധീനിക്കുന്നുവെന്നതിന് തെളിവാണ്.
സമീപകാലചരിത്രത്തിൽ തുർക്കിയിലെ മലമ്പ്രദേശത്ത് മലയുടെ മുകളിലൂടെ വരിയായി നടന്നുകൊണ്ടിരുന്ന ആട്ടിൻപറ്റത്തിന്റെ മുൻപേ നടക്കുന്ന ആട് തൊട്ടടുത്തുള്ള മലയിൽ നിന്നും പുറത്തേക്ക് ഉന്തിനിൽക്കുന്ന പാറയിലേക്ക് ചാടാൻ ശ്രമിച്ചു.
നിർഭാഗ്യവശാൽ ആ ആടിന് എത്തിപ്പെടാവുന്നതിലും ദൂരത്തായിരുന്നു ആ പാറക്കെട്ട്.
എടുത്തുചാടിയ ആട് അന്തരീക്ഷത്തിലൂടെ താഴേക്കു പതിക്കുന്നത് കണ്ടിട്ടുപോലും തൊട്ടുപുറകിലുള്ള ആടും അതുപോലെ എടുത്തുചാടി.
ആട്ടിൻപറ്റത്തിൽ ആകെയുണ്ടായിരുന്ന 1500 ആടുകളുടെയും ചലനമറ്റ ശരീരങ്ങൾ കൂടിക്കിടക്കുന്ന മലയടിവാരത്തിൽ ആട്ടിടയന്മാർ ജീവനോടെ ഒരെണ്ണമെങ്കിലും ബാക്കിയുണ്ടോ എന്നു തിരഞ്ഞുനോക്കുന്ന രംഗം ഫോട്ടോവിൽ കാണാം.
NB :മതാധികാരികളുടെയും, രാഷ്ട്രീയക്കാരുടെയും വാലുപിടിച്ച് മുന്നേറുന്ന അണികൾക്കും ഇതേ അവസ്ഥ
By