Minnal Murali - Malayalam Movie Review

Gokullive Blog Team

"നാട്ടുകാരെ ഓടിവരണെ കടയ്ക് തീപ്പിടിച്ചേ, നാട്ടുകാരെ ഓടിവരണേ കടയ്ക് തീപ്പിടിച്ചേ "


Arun Anirudhan, justin Mathew എന്നിവരുടെ കഥയ്ക് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ മലയാള സൂപ്പർഹീറോ അഡ്വഞ്ചർ ചിത്രത്തിൽ ടോവിനോ ടൈറ്റിൽ കഥാപാത്രം ആയ മിന്നൽ മുരളി ആയി എത്തി....


ചിത്രം നടക്കുന്നത് കുറക്കൻമൂല എന്നാ സ്ഥലത്താണ്.... അവിടെ നമ്മൾ രണ്ടു ജീവിതങ്ങളെ പറിച്ചപ്പെടുന്നു.. ജെയ്സൺ എന്നാ തയ്യൽകാരനും പിന്നേ ഷിബു എന്നാ ഒരു സാധാരണകാരനും... രണ്ടു പേരുടെയും പ്രശ്ങ്ങളിലൂടെ മുന്പോട്ട് പോകുന്ന ചിത്രം ഒരു ഘട്ടത്തിൽ രണ്ടുപേർക്കും മിന്നൽ ഏൽക്കുന്നതും അതോടെ രണ്ടു പേർക്കും സൂപ്പർപവർ കിട്ടുന്നതിലേക്കും എത്തുന്നു... പക്ഷെ സൂപ്പർപവർ വച്ച് നല്ലത് ചെയ്യാൻ ജെയ്സൺ തുടങ്ങുബോൾ ഷിബു ആ സൂപ്പർപവർ മറ്റു പല മോശം പ്രവർത്തികളെല്ക് ഉപയോഗിക്കുന്നതും പിന്നീട് ഇവർ തമ്മിലുള്ള ഒരു cat and mouse ഗെയിം ആയി ചിത്രം മാറുന്നു....



ചിത്രത്തിലെ പ്രധാന കഥാപാത്രം ആയി ടോവിനോ എത്തിയപ്പോൾ ചിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഗുരു സോമസുന്ദരം ചെയ്ത ഷിബു തന്നെ.. ശരിക്കും മിന്നൽ മുരളിയേക്കാളും സൂപ്പർ ആയി തോന്നിയത് ഗുരു സോമസുന്ദരം ചെയ്ത ഷിബു ആണ്‌... ചിത്രത്തിന്റെ ഹൃദയം തന്നെ ആ കഥാപാത്രം ആണ്‌ എന്നാണ് തോന്നിയത്.. എല്ലാവരും അവഗണിക്കുമ്പോൾ നമ്മുടെ ഒക്കെ ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു വികാരം എന്ത് രസമായിട്ടാണ് അദ്ദേഹം ചിത്രത്തിൽ അവതരിപി ച്ചത്...അദ്ദേഹം സ്‌ക്രീനിൽ വരുന്ന ഓരോ സീനും എങ്കിലും ഓരോ മായാജാലം ബേസിൽ നമ്മുക്ക് ആയി കരുതിവച്ചിട്ടുണ്ട്... രണ്ടു പേരും തമ്മിലുള്ള fight sequence ഉക്കളും പൊളി ആണ്‌... പ്രതേകിച്ചു  BUS Fight ഉം അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും കിക്കിടു ആക്കി ബേസിൽ എടുത്തിട്ടുണ്ട്.... ഫെമിന ജോർജ്  ബ്രൂസ് ലീ ബിജി ആയി എത്തിയപ്പോൾ ഇവരെ കൂടാതെ അജു വര്ഗീസ്,ബൈജു,ഹരിശ്രീ അശോകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.....


ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു പേര് വിട്ടുപോയി എന്നിയത് ജോസമോൻ ആയി മുരളിയുടെ കൂടെ നടന്ന ആ തടിയൻ കുട്ടിയാണ്.. പേര് വാശിഷ്ട് ഉമേഷ്‌.... അവന്റെ ആദ്യം ചിത്രമാണ് എന്ന് തോനുന്നു... ചിത്രം സഞ്ചരിക്കുന്നത് തന്നെ അവന്റെ കണ്ണിലൂടെയാണ്... ഇപ്പോഴല്ലാം തന്റെ മാമൻന്റെ വാശി അടങ്ങി എന്നി തോന്നുമ്പോൾ അവൻ കൊടുക്കുന്ന ആ ഒരു മൊട്ടിവേഷൻ ഉണ്ടല്ലോ അപ്പോൾ എനിക്കും മിന്നൽ മുരളി ആണോ എന്ന് തോന്നിപോകും.... ചെക്കൻ പൊളിച്ചിടിക്കി... പിന്നേ ഗുരു സോമസുന്ദരം...നായകന് ഒത്ത അല്ല നായകനെ ചില സമയങ്ങളിൽ സൈഡ് ആകുന്ന ഒരു ബടക്ക് വില്ലൻ.. പൊളി ഒന്നും അല്ല പൊപോളി...സ്ക്രീൻ വരുന്ന ഓരോ സീനും അദ്ദേഹം തന്റെ പേരിൽ ആക്കി... ജസ്റ്റ്‌ അമേസിങ് വില്ലൻ... പിന്നേ ഒന്ന്‌ പൊട്ടിക്കാൻ തോന്നിയ കഥാപാത്രം അജുവിന്റെ പി സി രമേശൻ ആണ്‌... നന്നായി ആ നെഗറ്റീവ് ടൈച്ച കോമഡി കഥാപാത്രം അദ്ദേഹം ചെയ്തു വച്ചിട്ടുണ്ട്....

സമീർ താഹിർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Livingston Mathew ആയിരുന്നു...മനു മഞ്ജിത്തിന്റെ വരികൾക്ക് Shaan Rahman,Sushin Shyam എന്നിവർ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ സൂക്ഷിൻ തന്നെ നിർവഹിച്ചു...Weekend Blockbusters ഇന്റെ ബന്നേറിൽ Sophia Paul നിർമിച്ച ഈ ചിത്രം Netflix ആണ്‌ വിതരണം നടത്തിയത്....


Mumbai Film Festival യിൽ ആദ്യ പ്രദർശം നടത്തിയ ഈ ചിത്രം netflix  യിലുംഇന്ന് റിലീസ്  ചെയ്തു....മലയാളം അല്ലാതെ തമിഴ്, ഹിന്ദി,കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ എത്തിയ ഈ ചിത്രം മലയാളികൾക്ക് ഒന്ന്‌ അദ്‌ഭുദം ആകും എന്ന് ഉറപ്പ്

. . .
Gokullive Blog Team
By
Posted On :


Post Comments
Topics in this article
Share This Article