സാധാരണക്കാരൻ എടുത്ത് സൂക്ഷിക്കേണ്ട വിധിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്ന് ദിലീപിന് ലഭിച്ചിരിക്കുന്നത് എന്ന് കരുതുന്നു. ദിലീപിനോട് സാധാരണക്കാരന് നന്ദി ഉണ്ടാവേണ്ടതുണ്ട്. പോലീസ് പ്രതിയായി ചേർക്കപ്പെടുന്ന നിമിഷം ഒരു പൗരന് ഉപയോഗിച്ച ഫോൺ ഉപേക്ഷിക്കാനും പുതിയ ഫോണിൽ സിം ഇട്ട് പൊലീസിന് നൽകാനും കോടതി അവകാശം നൽകുന്നു.മൊബൈൽ ഫോൺ എന്നത് തികച്ചും സ്വകാര്യമായ സ്വത്താണ്. ഒരു കേസിന്റെ പ്രാഥമിക ആവിശ്യത്തിന് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്ന ആളുകളുടെ ഫോൺ പോലും സ്റ്റേഷനിൽ വാങ്ങി വെക്കുന്ന പതിവിന് ഇതോടെ വിരാമമാകും.
സാധാരണക്കാരന് ഒരു രാമൻ പിള്ളയെ ലഭിക്കില്ല എന്നത് സാങ്കേതികം മാത്രമാണ്. രാമൻ പിള്ള ഉപയോഗിക്കുന്ന നിയമങ്ങൾ തന്നെയാണ് പൊതുമധ്യത്തിലുള്ളത്.അത് വെച്ച് പോലീസിനോട് തർക്കിക്കാൻ മനുഷ്യർക്കാകും. ഇത്തരം മാറ്റങ്ങൾ സ്റ്റേറ്റിന്റെ നിലനില്പിനെ ബാധിക്കുന്ന മനോവീര്യത്തെ ദുർബലപ്പെടുത്തുമോ എന്ന് സ്റ്റേറ്റാണ് ആലോചിക്കേണ്ടത്.
കോടതി കൃത്യമായി പറഞ്ഞൊരു കാര്യമുണ്ട്. ഫോൺ ഹാജരാകാത്തത് നിസഹകരണമായി കാണാനാവില്ല എന്നാണ് വിലയിരുത്തൽ. ഭാവിയിൽ ഏതൊരു പ്രതിക്കും ഉപയോഗിക്കാവുന്ന ഒന്നാണത്.ഫോൺ കേസ് അന്വേഷിക്കുന്നവർക്ക് മുമ്പിൽ ഹാജരാകാനാവില്ല എന്ന് പ്രതികൾ നിലപാട് എടുത്താൽ അത് നിസഹകരണമല്ല, കോടതിക്ക് മുമ്പിൽ പോലും അങ്ങനെ ഒരു സ്റ്റെപ്പ് എടുക്കാനാകും എന്നാണ് ജഡ്ജിയുടെ വിലയിരുത്തൽ.
എന്തായാലും പൗരന് കുറെ അവകാശങ്ങൾ കൂടി അനുവദിച്ച് നൽകിയ കോടതിയെ അഭിനന്ദിക്കണം, എല്ലാ പൗരന്മാർക്കും ലഭിക്കുമോ എന്നറിയില്ല.
മാധ്യമങ്ങളിൽ നിറയെ വാദവും കോടതികൾ പരാജയവുമാണ് നടക്കുന്നത് എന്ന പക്ഷം പലയിടത്തും കണ്ടു.അതൊരു ന്യായം പറയലാണ്.ഫ്രാങ്കോ കേസിലെ വിധി പകർപ്പ് വായിച്ച പോലെ ഈ അടുത്ത കാലത്ത് മലയാളി മറ്റൊരു കോടതി വിധിയും വായിച്ചിട്ടില്ല. പ്രോസിക്യുഷന്റെ തെളിവുകളെ നേരിടാനല്ല കോടതി മുതിർന്നത്. പകരം പരാതികാരിയെ അവിശ്വാസിക്കാനുള്ള സധ്യതകൾ തേടുകയാണ് ചെയ്തത്.
സുപ്രീം കോടതി വിധികളെ മാനിക്കാത്ത തരത്തിൽ പരാതിയുടെ കാലാവധിയെ കൂടി കോടതി ചോദ്യം ചെയ്തു എന്ന് കൂടി ഓർക്കണം.
പ്രാഥമികമായുള്ള വിലയിരുത്തൽ നടത്തി മുൻകൂർ ജാമ്യം അനുവദിച്ചാൽ കുറെ ഒക്കെ മനസിലാക്കാം. എന്നാൽ ഗൂഢാലോചന എന്ന വാദത്തെ മുഴുവൻ നിരാകരിച്ച് ഒരു ജാമ്യ വിധി പറയുക എന്നത് അത്ര സുഖമുള്ള കാര്യമല്ല, ഒരുപാട് മുൻകൂർജാമ്യങ്ങളും വെളിപ്പെടുത്തലുകളും കണ്ട കോടതികളാണ് നമ്മുടേത്, അവിടെ ഒന്നും വെളിപ്പെടുത്തലുകളെ ആദ്യ ഘട്ടത്തിൽ തള്ളി കളയുന്ന രീതി ഉണ്ടായിട്ടില്ല.
ഗോപാലകൃഷ്ണൻ എന്ന ദിലീപിന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പുറപ്പെടുവിച്ച വിധിയിൽ ചില നിരീക്ഷണങ്ങൾ കാണുന്നൂ.... ഇത് ഒരു വ്യക്തി എന്ന നിലയിൽ ഞാൻ നോക്കി കാണുന്നത് ആശ്വാസകരമായാണ്...
അതായത്, നാളെ ഒരു കേസിൽ, അത് സൈബർ കേസടക്കമുള്ള എന്ത് കേസോ ആകട്ടെ, പോലീസ് പ്രതിയായി എന്നെ ചേർത്ത് കഴിഞ്ഞാൽ, എനിക്ക് ഉപയോഗിച്ച ഫോൺ എവിടെയെങ്കിലും ഉപേക്ഷിക്കാനും പുതിയ ഒരു ഫോണിൽ അത് വരെ ഉപയോഗിച്ച സിം ഇട്ട് പൊലീസിന് നൽകാനും കോടതി അവകാശം നൽകുന്നു.
മൊബൈൽ ഫോൺ എന്നത് തികച്ചും സ്വകാര്യമായ സ്വത്താണ്. ഒരു കേസിന്റെ പ്രാഥമിക ആവിശ്യത്തിന് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്ന ആളുകളുടെ ഫോൺ പോലും സ്റ്റേഷനിൽ വാങ്ങി വെക്കുന്ന പതിവിന് ഇതോടെ വിരാമമാകും.
കോടതി കൃത്യമായി പറഞ്ഞൊരു കാര്യമുണ്ട്. 'ഫോൺ ഹാജരാകാത്തത് നിസഹകരണമായി കാണാനാവില്ല എന്നാണ് വിലയിരുത്തൽ'.
ഭാവിയിൽ ഏതൊരു പ്രതിക്കും പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ഈ വിലയിരുത്തൽ. കയ്യിലുള്ള ഫോൺ കേസ് അന്വേഷിക്കുന്നവർക്ക് മുമ്പിൽ ഹാജരാകാനാവില്ല എന്ന് പ്രതികൾ നിലപാട് എടുത്താൽ അത് നിസഹകരണമല്ല.
NB: ചരിത്രപരമായ ഒരു മുൻകൂർജാമ്യഹർജിക്ക് ചരിത്രപരമായി വിധി പറഞ്ഞ കോടതി നീണാൾ വാഴട്ടെ.
. . .
By
Posted On :
February 08, 2022
Post Comments