Jana Gana Mana - Malayalam Movie Review.

Gokullive Blog Team

'ജന ഗണ മന' എന്ന സിനിമ പറയാനുള്ളത് നല്ല വൃത്തിയായിട്ട് വെടിപ്പായിട്ട് പച്ചയക്ക് പറഞ്ഞിട്ടുണ്ട്.


ഉടുത്തിരിക്കുന്ന വസ്ത്ര ധാരണത്തില്‍ തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വരെ ഹിന്ദി ഹൃദയഭൂമിയില്‍ അരങ്ങേറുന്ന മതതീവ്രവാദത്തിന്‍റെ വര്‍ഗ്ഗീയ സ്വരത്തെ ശക്തമായി വിമർശികുന്ന സിനിമയാണ്‌ ജന ഗണ മന..


സിനിമയിലേക്ക് വന്നാൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന അരവിന്ദ് സ്വാമിനാഥന്‍ എന്ന അഭിഭാഷകനും സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന DCP സജന്‍ കുമാറിനെയും ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ട് പോകുന്നത്...


വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഒരു കോളെജ് അധ്യാപികയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്...

അന്വേഷണം പുരോഗതിയിൽ എത്താത്തത് കൊണ്ട് നീതി തേടി വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങുന്നു...


തനിക്ക് പറയാനുള്ളത് കേവലം ഒരു കഥയല്ലെന്നും മറിച്ച് കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ചോദ്യങ്ങളുമാണെന്ന സംവിധായകന്‍റെ വ്യക്തമാക്കലാണ് മുന്നോട്ട് കാണാനാവുക. വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരിയായ ഒരു അധ്യാപികയുടെ കൊലപാതകം എന്ന ആദ്യ പ്ലോട്ടില്‍ നിന്ന് ആരംഭിച്ച്, ഒരു സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലേക്കും അവിടെ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവരുന്ന ജാതി വിവേചനം അടക്കമുള്ള വെല്ലുവിളികളെക്കുറിച്ചും മതപരവുമായ മുന്‍വിധികളെക്കുറിച്ചും ഏറ്റവുമൊടുവില്‍  തെര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെക്കുറിച്ചുമൊക്കെ അടിവരയിട്ട് സംസാരിക്കുകയാണ് ഈ ചിത്രം.


ഒരു വ്യക്തി A,B, C  എന്ന പ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ D എന്ന പ്രവർത്തി കൂടെ ചെയ്തുകാണും എന്നു വരുത്തിത്തീർക്കുന്ന മാധ്യമങ്ങളെയും സമൂഹത്തിന്റെ കാഴ്ചപ്പാടിനെയും വിമർശനപരമായി ഇതിൽ അടിവരയിടുന്നു.

"Discrimination before justice" അതിനു വേണ്ടിതന്നെയാണ് എന്നും ഈ ലോകത്ത് വിപ്ലവങ്ങൾ ഉണ്ടായിട്ടുള്ളത്.


അവസാനം ഊന്നുവടി ഇല്ലാതെ നടന്നു നീങ്ങുന്ന അരവിന്ദ്, നമുക്കെല്ലാം ഒരു പ്രതീക്ഷ നൽകിയാണ് കഥ അവസാനിപ്പിക്കുന്നത്.


സിനിമ കണ്ട് കഴിഞ്ഞപ്പോൾ ഇവിടെയുള്ള ചില രാഷ്ട്രീയക്കാരോട് സിനിമയിലെ തന്നെ ഒരു ഡയലോഗ് പറയാൻ തോന്നി


"നമ്മൾ ചോദിക്കും... അവർ ഉത്തരം നൽകും... കാരണം ഈ രാജ്യം ആരുടേയും തന്തയുടെ വകയല്ല... ഇത് എന്റെ രാജ്യം... നമ്മുടെ രാജ്യം" 

Post courtesy: Adharsh Rajendran 

See Also: Minnal Murali Movie Review

. . .
Gokullive Blog Team
By
Posted On :


Post Comments
Topics in this article
Share This Article