Nna Thaan CaseKodu - Malayalam Movie Review

Gokulkrishnan

റോഡിലെ ഒരു കുഴി, അത് കാരണം കിങ്ങിണിയുടെയും പൈങ്കിളിയുടെയും വായിൽ അകപെട്ട ഒരു പാവം മുൻ കള്ളൻ. താൻ മോഷ്ടിക്കാൻ അല്ല മതിൽ ചാടിയത് എന്ന് സ്വന്തം ഭാര്യയെയും ഈ ലോകത്തെയും വിശ്വസിപ്പിക്കാൻ ശ്രമിച്ച അയാളുടെ കഥയാണ് ന്നാ താൻ കേസ് കൊട്


മലയാള സിനിമയിൽ വന്നിട്ടുള്ളതിൽ ലക്ഷണം ഒത്ത ഒരു ആക്ഷേപ ഹാസ്യ സിനിമയാണ് രതീഷ് പോതുവാൽ ഇവിടെ പ്രേക്ഷകൻ സമ്മാനിക്കുന്നത്. സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ അതിന്റ സ്ക്രിപ്റ്റ് ആണ്, ഒരു സീനിൽ നിന്ന് മറ്റൊരു സീനിലേക് പോകുന്നതും, ഡയലോഗ് കൊണ്ട് ചിരിപ്പിക്കുകയും അല്പ സ്വല്പം ചിന്തിപ്പിക്കുകയും ചെയുന്ന സിനിമ എല്ലാ മേഖലയിലും മികവ് പുലർത്തുന്നുണ്ട്. അതിപ്പോ മ്യൂസിക് മുതൽ സിനിമട്ടോഗ്രാഫി, എഡിറ്റിംഗ്, തുടങ്ങി ല്ലാം ടോപ് ക്ലാസ്സ്‌.

അഭിനേതാക്കളുടെ പ്രകടനം എടുത്താൽ സ്‌ക്രീനിൽ ഒരു മിനുട്ട് മാത്രം വന്നു പോകുന്ന ആർട്ടിസ്റ്റുകൾ വരെ ഗംഭീരമായി പെർഫോമ് ചെയ്തിട്ടുണ്ട്. അതിൽ തന്നെ ചാക്കോച്ഛന്റെയും മജിസ്‌ട്രെറ്റ് ന്റെയും പ്രകടനം ടോപ് ക്ലാസ്സ്‌ ലെവൽ ആയിരുന്നു, അമ്മാതിരി സ്വാഭാവിക അഭിനയം. കുഞ്ചാക്കോ ബോബനെ ഇമ്മാതിരി ഒരു ഗെറ്റ് അപ്പിൽ കാണുന്നത് ഇത് ആദ്യമാണ്. തിയേറ്ററിൽ വീഴുന്ന ഓരോ പൊട്ടിച്ചിരിക്കും കൈയടിക്കും അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാം. അമ്മാതിരി ഒരു വൈബ് തിയേറ്ററിൽ സിനിമ പ്രേക്ഷകൻ സമ്മനിക്കുന്നുണ്ട്. ഗായത്രി യുടെ മലയാള അരങ്ങേറ്റവും ഗംഭീരമായിരുന്നു, രണ്ടാം പകുതിയിൽ അവർ വന്നു പോകുന്ന സീനുകളിൽ എല്ലാം അവരുടേതായ ഒരു സിഗനേച്ചർ ഉണ്ടാക്കാൻ കഴിയുന്നുമുണ്ട്.






നെഗറ്റീവ് ലേക്ക് വന്നാൽ രണ്ടാം പകുതി തുടക്കം ഒരു പത്തു മിനുട്ട് സിനിമ ഒന്ന് പിന്നോട്ട് വലിയുന്നുണ്ട് എങ്കിലും കിടിലൻ ഒരു രംഗം തന്നെ പിന്നാലെ സമ്മാനിച്ചു ചിത്രം ട്രാക്കിൽ ആകുന്നുണ്ട്. അത് പോലെ തന്നെ ഫുൾ സ്ക്രീൻ ഇൽ അല്ല വിഷ്വൽ എന്നതും ചെറിയൊരു നെഗറ്റീവ് ആയി തോന്നി, പക്ഷെ അതൊന്നും സിനിമ ആസ്വദിക്കുന്നതിൽ നിന്ന് പ്രേക്ഷകരെ പിന്നോട്ട് വലിക്കുന്നുമില്ല

"കൈയൂകുളവൻ പാവപെട്ടവന്റ മണ്ടക്ക് കുതിര കയറിയിട്ട് പറയുന്നൊരു ഡയലോഗ് ഉണ്ട് "ന്നാ താൻ കേസ് കൊട് ". അതിനെ ഇന്നു കേരളത്തിൽ സംഭവിക്കുന്ന സമകാലിക വിഷയങ്ങളും ആയി കൂട്ടി കെട്ടി ഗംഭീരമായി അവതരിപ്പിക്കാൻ രതീഷ് നു കഴിഞ്ഞു.

അഭിനേതാക്കളുടെ പ്രകടനങ്ങൾ പറയാൻ നിന്നാൽ ചില കഥാപാത്രങ്ങളെ പ്രത്യേകം എടുത്തു പറയേണ്ടി വരും, കൂടുതൽ ഒന്നും പറയുന്നില്ല തിയേറ്ററിൽ തന്നെ കണ്ടു ആസ്വദിച്ചു ഇറങ്ങി വരാൻ കഴിയുന്ന ഗംഭീരമൊരു എന്റർടൈൻമെന്റ് ഐറ്റം ആണ് രതീഷ് പൊതുവാൾ & ടീം സമ്മാനിക്കുന്നത്. നുറുങ്ങു നുറുങ്ങു ഭാവങ്ങൾ പൊലും തിയേറ്ററിൽ പൊട്ടി ചിരി സമ്മാനിക്കുന്നത് കുറെ നാളുകൾക്കു ശേഷം ശരിക്കും അനുഭവിച്ചു അറിഞ്ഞു

തിയേറ്ററിൽ തന്നെ കാണുക, അത്യാവശ്യം നല്ല രീതിയിൽ ചിരിച്ചു എൻജോയ് ചെയ്തു കണ്ടിറങ്ങാൻ കഴിയുന്ന മനോഹരമൊരു സിനിമ. ഇവിടെ ചിരിപ്പിക്കുക മാത്രം അല്ല സിനിമ ചിന്തിപ്പിക്കുക കൂടി ചെയുന്നുണ്ട് എന്നത് മറ്റൊരു പോസിറ്റിവ്.

. . .
Gokulkrishnan
By
Posted On :


Post Comments
Topics in this article
Share This Article