Two men. പേര് പോലെ വളരെ ലളിതം ആയ സിനിമ എന്ന് തോന്നിയെങ്കിലും എൻ്റെ മുന്നിൽ explore ചെയ്ത കുറച്ച് മുഖങ്ങൾ അവർ എനിക്ക് തന്ന ക്യാൻവാസ് ബൃഹത്തായതായിരുന്നു.
സിനിമയുടെ ഒരു ഘട്ടത്തിലും വാണിജ്യ ഇടപെടലുകളായ സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഇല്ലായിരുന്നു.എന്നാൽ കൂടി ഈ സിനിമ കാണുവാൻ കയറുന്നവരെ ഒട്ടും നിരാശപ്പെടുത്തും ഇല്ല.
പക്ഷേ ഇത്തരത്തിൽ ഉള്ള പുതുമുഖ സിനിമ പ്രവർത്തകരെയോ എഴുത്തുകാരെയോ ഉദ്ഘോഷിക്കുവാൻ മനപ്പൂർവ്വം മറക്കുന്നു.
ഇടയ്ക്ക് എവിടെയോ ഒരു നെടുവീർപ്പ് ആയി മനസ്സിൻ്റെ ഒരറ്റത്ത് വന്നുപോയ ചില കഥാപാത്രങ്ങൾ. അവർ തുറന്നു കാട്ടിയ ജീവിതമെന്ന് Pandora's Box അതായിരുന്നു എനിക്ക് ഈ സിനിമ. സിനിമയുടെ ആദ്യപകുതി കുറച്ച് അധികം lag ആയി തോന്നി കഥാപാത്രങ്ങളുടെ interconnection എവിടെയൊക്കെയോ നഷ്ടമായപ്പോൾ വന്നുപോയ അപ്രധാന കഥാപാത്രങ്ങൾക്ക് കുറച്ച് അധികം build up നൽകിയതായി തോന്നി.
എന്നാൽ ഒരല്പം പോലും വിരസമാക്കാതെ കടന്നുപോയ രണ്ടാം പകുതി ആയിരുന്നു ഈ സിനിമയുടെ ഗതി നിർണയിച്ചത്.
സിനിമയുടെ പേരിനോട് അല്ലെങ്കിൽ ആ ആശയത്തെ പൂർണ്ണമായും ചൂഷണം ചെയ്ത രണ്ടാം പകുതി.
പലപ്പോഴും ഇർഷാദ് ചെയ്ത വില്ലൻ കഥാപാത്രത്തിൻറെ മാനറിസം നമ്മളുടെ ഓരോരുത്തരുടെയും വികാരവിസ്ഫോടനങ്ങൾ നേർക്കാഴ്ച ആയിരുന്നു.
അബുക്കയുടെ നിസ്സഹായ അവസ്ഥ അതിൽ നിന്നുള്ള മോചനം നേടണം എന്നുള്ളത് എന്നെ പോലെയുള്ള പ്രേക്ഷകരുടെ പ്രാർത്ഥന കൂടി ആകുന്നിടത്ത് സിനിമ വിജയിച്ചു.
ജീവിതത്തോട് ഒരല്പം കാല്പനികതയും യാഥാസ്ഥിതികയും ആസ്വദിക്കുന്നവർക്ക് ഇതിലെ സംഭാഷണങ്ങൾ വളരെയേറെ സ്വാധീനിക്കും. ഈ സിനിമയുടെ നട്ടെല്ല് തിരക്കഥയും ഒപ്പം ഇതിലെ സംഭാഷണങ്ങളും തന്നെയാണ്.. രണ്ടാം പകുതിക്കായി എഴുത്തുകാരൻ ആയ ശ്രീ മുഹാദ് വെമ്പായം Muhad Vembayam പരിശോധന വിധേയമാക്കിയ ഇതിഹാസങ്ങളിൽ നിന്നുള്ള ഏടുകൾ വിസ്മരിക്കാൻ പാടില്ലാത്ത കാര്യം ആണ്.
ആനന്ദ് മധുസൂദനൻ ചേർത്ത് നൽകിയ bgm സിനിമക്ക് ഒപ്പം നിന്നു.
ഇർഷാദ് എന്ന നടനിൽ നിന്നും മലയാള സിനിമ പൂർണമായും പ്രതീക്ഷിക്കുന്ന എന്താണോ അത് നൽകുവാൻ അദ്ദേഹത്തിനായി.
മണലാരണ്യത്തിലെ മനസ്സാക്ഷി വറ്റാത്ത ചില മുഖങ്ങളെ കാണിച്ചു നൽകിയതിന് അണിയറ പ്രവർത്തകർക്ക് നന്ദി.
Post by Adarsh RajendranBy