ആപ്പിളിന്റെ ഓരോ ലോഞ്ചിങ്ങും കൗതുകത്തോടെ ഒരു കുട്ടിയെന്നവണ്ണമാണ് വീക്ഷിച്ചുകൊണ്ടിരുന്നത്.കാരണം ആപ്പിൾ പുതിയ ഓരോ ഫോണും അവതരിപ്പിക്കുമ്പോൾ, സ്റ്റീവ് ജോബ് ഓരോ വാക്കും പറയുമ്പോൾ അതിന് പിന്നിൽ ഒരു പുതിയ ടെക്‌നോളജി ഉണ്ടാവും, അതായത് നിലവിൽ ലോകത്തെല്ലായിടത്തുമുള്ള സംഗതി വ്യത്യസ്തമായി ചിന്തിച്ചുകൊണ്ട് മൊബൈൽ ഫോണിലേക്ക് കൊണ്ടുവന്ന രീതി.
ഗൈറോസ്കോപ്പ് എന്ന ടെക്‌നോളജി കണ്ടുപിടിച്ചിട്ട് വര്ഷങ്ങളായിരുന്നു, വിവിധ നൂതനസാങ്കേതിക വിദ്യകളിലെല്ലാം അതുണ്ടായിരുന്നിട്ടും ആരും ഫോണിലേക്ക് കൊണ്ടുവരുന്നത് ചിന്തിച്ചിട്ടപോലുമില്ലായിരുന്നിടത്താണ്, ഫോൺ ചെരിച്ച് പിടിക്കുമ്പോൾ ഡിസ്പ്ളേയും കൂടെ ചെറിയുന്ന രീതി വന്നത്, അദ്‌ഭുതമായിരുന്നു അത് അന്നെല്ലാവർക്കും, അന്നുവരെ ഒരു മൊബൈൽ ഫോണിലും ഇല്ലാത്ത സംഗതി. അന്നുവരെ മറ്റ് ടച്ച് ഫോണുകളിൽ ഡിസ്പ്ളേ ചേരിക്കണമെങ്കിൽ ഒരു ബട്ടൺ പ്രസ് ചെയ്യണം.
പിന്നീട് ഇങ്ങോട്ട് ഓരോ ടെക്‌നോളജിയും ആഡ് ചെയ്യപ്പെട്ടു. ഫോൺ ഇരിക്കുന്നത് സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണെന്നതടക്കം, ചാര്ജിങ് പോർട്ടിൽ നനവുണ്ടോ എന്ന് വരെ മനസിലാക്കുന്നതിനുള്ള കഴിവ് ഐഫോണിനുണ്ട്.
മിക്ക ക്യാമറകളിലും ഫോണുകളിലും ചിത്രങ്ങൾ എടുത്ത് കഴിഞ്ഞ് അതിലേക്ക് ലൈറ്റ് ആഡ് ചെയ്യണമാണെകിൽ ഫോട്ടോഷോപ്പിൽ ബ്രൈറ്റ്നെസ്സ് ആഡ് ചെയ്യുകയോ എഐ വച്ച് ചെയ്യുകയെയോ നിവൃത്തിയുള്ളൂ, എന്നാൽ ട്രൂ-ഡെപ്ത് ക്യാമറ എന്ന്, ആപ്പിൾ പേരിട്ട് വിളിക്കുന്ന ക്യാമറയും ലൈഡാർ സെൻസറും കൂടിയുള്ള ടെക്‌നോളജി, അതായത് ചിത്രങ്ങൾ എടുത്ത് അത് വെറുമൊരു ജെപിഇജി ചിത്രമായി സേവ് ചെയ്യുന്നതിന് പകരം പുതിയ ഫോർമാറ്റ് തന്നെ കൊണ്ടുവന്നു, ചിത്രത്തിലുള്ള ആളുടെ മുഖത്തേക്ക് ക്യാമറയിൽ നിന്നുള്ള ഫോക്കൽ ലെങ്തും, പിറകിൽ ബാക്ഗ്രൗണ്ടിലുള്ള ഓരോ വസ്തുവിലേക്കുമുള്ള ദൂരവും സേവ് ചെയ്യുന്ന രീതി, ഇത് മൂലം ചിത്രങ്ങളെടുത്ത ശേഷം ഫോക്കസ് മാറ്റുന്നതിനും വ്യത്യസ്‍ത കോണുകളിൽ നിന്ന് എന്തിന് തലയുടെ പിറകിൽ നിന്ന് പോലും മുന്നിലേക്ക് ലൈറ്റ് കൊടുക്കുന്നതിനും കഴിയും. (ആപ്പിൾ സ്വന്തം ക്യാമറ ആപ്പിലോ ഫോട്ടോ ആപ്പിലോ ഈ സൗകര്യം കൊണ്ടുവന്നിട്ടില്ലെങ്കിലും ഫോക്കസ് എന്ന ആപ്പിൽ ഈ സൗകര്യം ഉണ്ട്, ഒരു പക്ഷെ പെർഫെക്ഷൻ അത്ര പൂർണമല്ലാത്തത് കൊണ്ടായിരിക്കും ആപ്പിൾ കൊണ്ടുവരാത്തത്)
ഇതൊക്കെ ആപ്പിളിന് മാത്രം കഴിയുന്നത്, സോഫ്റ്റ്വെയറും ഹാർഡ്-വെയറും ഒരുപോലെ ഒരു കമ്പനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ടാണ്. മറ്റ് കമ്പനികൾ ചെയ്യുന്നത് ഗൂഗിളിന്റെ ഒഎസിന് മുകളിൽ ലോഞ്ചർ എന്ന ഒരു യുഐ ആപ്പിനെ വച്ചുകൊണ്ട് അവരുടേതായ രീതിയിൽ ചെയ്യുകയാണ്. ഒരു റെവലൂഷനറി മാറ്റം സാംസങ് സോണി പോലെയുള്ള കമ്പനികൾക്ക് ചെയ്യാൻ കഴിയണമെങ്കിൽ അവരുടേതായ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്മിക്കുകയെ നിവൃത്തിയുള്ളൂ, എന്നാൽ അതിനാവട്ടെ, ഗൂഗിൾ സമ്മതിക്കുകയുമില്ല, അതുകൊണ്ടാണ് ഫയര്ഫോക്സിന്റെ പോലും മൊബൈൽ ഓപറേറ്റിങ് സിസ്റ്റം ക്ലച്ച് പിടിക്കാതെ പോയത്. ഗൂഗിളിന്റെ പ്രാഥമിക ലക്ഷ്യമാവട്ടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുക എന്നതോ റെവലൂഷനറി നവീകരണങ്ങൾ കൊണ്ടുവരികയോ എന്നതല്ല പകരം, എങ്ങനെ ഓരോ ഉപഭോക്താവിന്റെയും സ്വഭാവം, ബലഹീനത എന്നിവയൊക്കെ കൂടുതൽ മനസിലാക്കാം, ഓരോ ആളെയും തങ്ങളുടെ ഉത്പന്നത്തിൽ പിടിച്ച് ഇടുന്നതിനൊപ്പം, ഇതൊക്കെ വിറ്റ് എങ്ങനെ ക്യാഷാക്കാം എന്നത് മാത്രമാണ്.
ആപ്പിളിന്റെ ബിസിനസ് സ്റ്റാറ്റജിയാവട്ടെ എതിരാളികളെ ഇല്ലായ്‌മ ചെയ്യുക എന്നതിൽ നിന്ന് വിഭിന്നമാണ്, സ്റ്റീവ് ജോബ്സ് തങ്ങൾ വളരുന്നതിനൊപ്പം എതിരാളിയും, തങ്ങളുടെ മത്സരവും വളരണം എന്നാഗ്രഹിച്ചിരുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് ബിൽഗേറ്റ്സിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നതും സൗഹാർദപരമായ മത്സരങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നതും. എന്നാലിന്ന്, അതിന് മാറ്റം വന്നിട്ടുണ്ട്, ആൻഡ്രോയിഡിനെയും സാംസങിനെയും എതിരാളിയായി കാണിച്ചുകൊണ്ട് ഐഫോൺ വാങ്ങാൻ കഴിയാത്ത, അല്ലെങ്കിൽ വാങ്ങാത്ത ഉപഭോക്താക്കളെ ആൻഡ്രോയിഡിൽ തളച്ചിടുക എന്ന ലക്ഷ്യമാണ് ആപ്പിൾ സ്വീകരിക്കുന്നത്, കാരണം ഗൂഗിളിന്റെ സ്ഥാനത്ത് മൈക്രോസോഫ്റ്റാണെങ്കിൽ പണി പാളും, കാരണം മൈക്രോസോഫ്റ്റിന് ഹാർഡ്വെയറും സോഫ്റ്റ്വെയറുമുണ്ട്. കഴിവുണ്ട് ആളും പ്രാപ്തിയുമുണ്ട്. എന്തുകൊണ്ടും ഒരു മികച്ച എതിരാളി.
എന്തുകൊണ്ട് മൈക്രോസോഫ്ട് അല്പം പിറകിലായി പോവുന്നു എന്ന് ചിന്തിച്ചാൽ മനസിലാവും സ്റ്റീവ് ജോബ്‌സിന് ശേഷം വന്ന ബിസിനസ് സ്ട്രാറ്റജിയിൽ വന്ന മാറ്റം, അതെ കാരണം കൊണ്ടാണ്, ആപ്പിളിന്റെ ഹൃദയം സ്റ്റീവ് ജോബ്സ് ആയിരുന്നെങ്കിൽ ആപ്പിളിന്റെ കണ്ണായിരുന്ന ജോണി കമ്പനി വിട്ട് പോയതും. അന്നുമുതൽ ശ്രദ്ദിച്ചാൽ ഒരു കാര്യം മനസിലാക്കാൻ കഴിയും. ആറ് ഏഴ് ഇട്ട് പത്ത് പതിനൊന്ന് ഇതിലെല്ലാം ഏകദേശം ഒരേ ഡിസൈനാണ്, അതായത് ഒന്ന് രണ്ട് മൂന്ന് എന്നീ പതിപ്പുകളുടെ പുറം ഡിസൈൻ, പത്രണ്ട് മുതൽ ഇന്ന് വരെ കാണുന്ന ഡിസൈനാവട്ടെ നാല് അഞ്ച് എന്നീ ഡിസൈനും. അതായത് ജോണി അന്ന് ചെയ്തതിൽ കൂടുതൽ ഒന്നും ആപ്പിളിന് പുറമെയുള്ള ഡിസൈനിൽ ചെയ്യാനില്ല, ഇനി അതിൽ വിപ്ലവകരമായ മാറ്റം വരണമെങ്കിൽ ഫ്ലിപ്പ് അവതരിപ്പിക്കണം. അതിന് സാംസങ് ഫോൾഡബിൾ ഡിസ്പ്ളേ ഇനിയും പുതുക്കി പുതുക്കി, വിപണിയിൽ ഫോൾഡബിൾ ഫോണുകൾ ഇറക്കി, തെളിയിച്ച്, ആപ്പിളിന്റെ പരീക്ഷകളിലും വിജയിക്കണം അപ്പോൾ മാത്രമേ ആപ്പിൾ സാംസംഗിൽ നിന്ന് ഫോൾഡബിൾ ഡിസ്പ്ളേ വാങ്ങൂ, പക്ഷെ അപ്പോഴേക്കും എൽജിയും ഫോൾഡബിൾ നിർമ്മാണം തുടങ്ങിയിട്ടുണ്ടാവും. കാര്യം പുറമെ മാത്രമേ ഡിസൈനിൽ മാറ്റം വന്നിട്ടുള്ളൂ എങ്കിലും അകത്ത് മുഴുവൻ മാറ്റമാണ്, ഓരോ പതിപ്പിലും തികച്ചും വ്യത്യസ്ത കോമ്പോണെന്റുകളുമായി സമ്പൂർണ മാറ്റമാണ് ഓരോ ഐഫോണിലും ഉള്ളത്.
ഏറ്റവും പുതിയതായി വന്നിരിക്കുന്ന സാറ്റലൈറ്റ് സംവിധാനവും മിക്കവരുടെയും ജീവിതത്തിൽ ഒരിക്കൽ പോലും ആവശ്യമില്ലാത്തതാണ്. എന്നാൽ വികസിത രാജ്യങ്ങളിൽ, ഓരോ മനുഷ്യന്റെയും ജീവന് വിലകല്പിക്കുന്ന, സാധാരണക്കാരന്റെയും പ്രധാനമന്ത്രിയുടെയും ജീവന് ഒരേപോലെ മൂല്യം നൽകുന്ന രാജ്യങ്ങളിൽ ഇത് ചുരുക്കം ചില വ്യക്തികളുടെ എങ്കിലും ജീവൻ രക്ഷിക്കും. കേരളത്തിൽ പോലും മലയിടുക്കിൽ കുടുങ്ങിയ വ്യക്തിയുടെ ജീവൻ ഹെലികോപ്റ്റർ വന്ന് രക്ഷിച്ച കാലത്താണ് നമ്മൾ ജീവിക്കുന്നത്.
. . .
By
Posted On :
September 09, 2022
Post Comments