വ്യത്യസ്തമായ കഥ പറച്ചിലും കഥാപാത്രങ്ങളുടെ അസാധാരണമായ അവതരണം കൊണ്ടും പശ്ചാത്തലത്തിൽ കുരങ്ങുകൾ നിറഞ്ഞ വനത്തിന്റെ നിഗൂഢതയുമായി ഇഴ ചേർത്ത കഥാ സന്ദർഭങ്ങൾ കൊണ്ടും തികച്ചും പുതുമ സമ്മാനിക്കുന്ന സിനിമ...
മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷം ആകാം ഹിറ്റായ ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ച നടനു ഒപ്പം മാത്രം പോകാതെ അതിൻറെ തിരക്കഥാകൃത്തിനെയും സംവിധായകനെയും തേടി പോകുന്നത്....
മന്ദഗതിയിൽ പുരോഗമിക്കുന്ന mistery thriller ആയ സിനിമയിലെ ഓരോ ഘട്ടത്തിലും കഥാപാത്രങ്ങളുടെ രഹസ്യ സ്വഭാവം പശ്ചാത്തലത്തിലെ കാടിൻ്റെ വിജനതയിൽ മികച്ചു തന്നെ നിന്നു...
വിജയ രാഘവൻ്റെ അപ്പു പിള്ളയുടെയും ആസിഫ് അലിയുടെ അജയൻ്റെയും ജീവിതത്തിലെ പരസ്പരബന്ധം, ഒപ്പം ജീവിതത്തിൽ അവർ അറിയാതെ അവരെക്കൊണ്ട് ചെന്നെത്തിച്ച കഥാ ഗതിയും അതിലൂടെ അവർ ജീവിക്കുന്നതിൻ്റെ മാനസിക സംഘർഷങ്ങളും അതി സങ്കീർണമായി തന്നെ തുടരുന്നു....
ബാഹുൽ രമേശിൻ്റെ തിരക്കഥ ഏറെ അത്ഭുതപ്പെടുത്തുന്നു... ഒപ്പം ദിൻജിത്ത് അയ്യത്താൻ്റെ സംവിധാനം... കൂടാതെ പുതുമയുള്ള താളവുമായി സംഗീത സംവിധായകൻ മുജീബ് മജീദ്....
ഒരു സീനുകളിലും അല്ലെങ്കിൽ ഓരോ കഥാപാത്രങ്ങൾക്ക് ഒപ്പവും നിഗൂഢമായ എന്തോ ഒളിപ്പിച്ചു വച്ചു മുന്നോട്ടു പോകുന്ന തരത്തിൽ എഴുതി ഫലിപ്പിക്കാൻ ഉള്ള കഴിവും ഏറെ പ്രശംസനീയം..
Review Author : Adarsh Rajendran
#KishkindhaKandam
#dinjithayyathan
#BahulRamesh
#AsifAli
By