ഇടതുപക്ഷം തുടരും!
പൊട്ടിപ്പൊളിഞ്ഞ പള്ളിക്കൂടങ്ങളിൽ നിന്ന് വിദ്യാർഥികൾ സ്മാർട്ട് റൂമിൽ ഇരുന്നു റോബോട്ടിക്ക്സ് പഠിക്കുന്ന പൊതുവിദ്യാലയങ്ങൾ ഉയർന്നു വന്ന 9 വർഷങ്ങൾ.
രക്തപരിശോധന വരെ തുലാസിൽ ആയിരുന്ന സർക്കാർ ആശുപത്രികൾ പഞ്ചായത്ത് തലത്തിൽ വരെ എണ്ണയിട്ട യന്ത്രങ്ങൾ പോലെ സൂപ്പർ സ്പെഷ്യൽ ആയ 9 വർഷങ്ങൾ
സുഗമമായ ഗതാഗതം ഒരു ജനതയുടെ അവകാശം ആണെന്ന് മറന്ന സ്റ്റേറ്റ് പേടിച്ചൊളിച്ചു ഞങ്ങൾക്ക് റോഡുകൾ വേണ്ട എന്ന് പറഞ്ഞു ഓടിയ സ്ഥലത്ത് നിന്ന് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 45 മീറ്ററിൽ റോഡ് പരന്നുകിടക്കുന്നിടത്തോളം എത്തിയ 9 വർഷങ്ങൾ
ആയിരം പേരിൽ 12 എന്ന കണക്കിൽ നിന്ന് ശിശുമരണ നിരക്ക് 7 ആയി കുറഞ്ഞ 9 വർഷങ്ങൾ.
കുടുംബരോഗ്യ കേന്ദ്രം എന്ന പ്രോജെക്ടിന്റെ രൂപീകരണവും അഞ്ഞൂറിൽ അധികം കേന്ദ്രങ്ങളുടെ നടത്തിപ്പും കണ്ട 9 വർഷങ്ങൾ.
വന്നാലായി എന്ന കണക്കെ ആണ്ടിലൊ സങ്ക്രാന്തിക്കോ വന്നിരുന്ന 600 രൂപ പെൻഷൻ കൃത്യസമയത്ത് ഇരട്ടിയിലധികം രൂപയായി പോക്കറ്റിൽ എത്തിയ 9 വർഷങ്ങൾ.
മാലിന്യം കാർന്നു തിന്നുന്നൊരു തലമുറയെ നോക്കി ഒന്നും ചെയ്യാൻ ആകാതെ നിന്നൊരു സിസ്റ്റത്തിൽ നിന്ന് സമ്പൂർണ ശുചിത്വ പദവി നേടിയ 661 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, മാലിന്യത്തിൽ നിന്ന് തോടുകളിൽ പുനരുജ്ജീവിപ്പിച്ച 41529 കിലോ മീറ്ററുകൾ, വീണ്ടെടുത്ത ജലപാതകളിൽ കൂടി വാട്ടർ മെട്രോ സർവീസ് തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങളുടെ 9 വർഷങ്ങൾ.
വിശപ്പിന് മുൻഗണന നൽകി തുടങ്ങിയ ആയിരത്തോളം ജനകീയ ഹോട്ടലുകൾ, ഇൻഫ്രാ സ്ട്രക്ച്ചറിന് മാത്രം ചിലവാക്കിയ 64000 കോടിയോളം രൂപയുടെ പദ്ധതികൾ, പണി കഴിഞ്ഞതും തുറക്കാൻ ഉള്ളതുമായ 550ലധികം പാലങ്ങൾ, നവീകരണം പൂർത്തിയായ 13000 കിലോമീറ്റർ റോഡുകൾ തുടങ്ങി മലയാളി ലോകത്തിന്റെ മുന്നിൽ മാതൃകയായ 9 വർഷങ്ങൾ.
കൊടുങ്കാറ്റിൽ മേൽക്കൂറ പാറിപ്പോയാൽ അവനവന് പോയി എന്ന് കരുതി ജനങ്ങൾ നെഞ്ചത്തടിച്ചു കരഞ്ഞ സ്ഥലത്ത് നിന്ന് കൊടുങ്കാറ്റല്ല പേമാരിയും മഹാമാരിയും വന്നാലും സർക്കാർ ഞങ്ങൾക്ക് ഒപ്പം ഉണ്ടെന്ന വിശ്വാസം കേരളം നേടിയെടുത്ത 9 വർഷങ്ങൾ.
സ്കൂൾ അടക്കും മുന്നേ അടുത്ത വർഷത്തേക്കുള്ള പുസ്തകവും യൂണിഫോമും നൽകി വിടുന്ന പൊതുവിദ്യാഭ്യാസം എന്നാൽ എന്ത് എന്നുള്ളതിന്റെ മാതൃക സൃഷ്ടിച്ച, സർക്കാർ ആശുപത്രികളും ഓഫീസുകളും ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ 9 വർഷങ്ങൾ.
- ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച 9 വർഷങ്ങൾ!
- കേരളം ലോകം വെട്ടിപ്പിടിച്ച 9 വർഷങ്ങൾ!
- ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്ത ജനങ്ങളുടെ സർക്കാരിന്റെ 9 വർഷങ്ങൾ!
- പിണറായി വിജയൻ സർക്കാരിന്റെ 9 വർഷങ്ങൾ! ✊🚩
ഇടതുപക്ഷം തുടരും!
Auther: മൈത്രേയൻ തർക്കോവ്സ്കി
Join the conversation